ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Saturday, 9 August 2014

                                  ഹിരോഷിമയില്‍ ദുരന്തം വിതച്ച ENOLA GAY
                                      എന്ന വിമാനവും സൈനികരും

 'വിഷവര്‍ഷ'ത്തിന്  69 വയസ്

                ലോകത്തെ നടുക്കിയ വിഷബോംബ് വര്‍ഷം നടന്ന് 69 വര്‍ഷം പിന്നിടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യയാമത്തില്‍,ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയിലും
നാഗസാക്കിയിലും അമേരിക്കന്‍ സൈന്യം നടത്തിയ അതിക്രൂരമായ ബോംബാക്രമണങ്ങള്‍
ഞെട്ടലോടെ മാത്രമേ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചെടുക്കാനാവൂ.
               1945 ആഗസ്ത് 6 നാണ് ENOLA GAY എന്ന് പേരുള്ള BOEING B-29
 വിമാനം Little Boy എന്ന യുറേനിയം ആററം ബോംബ് ഹിരോഷിമ നഗരത്തില്‍
വര്‍ഷിച്ചത്.തുടര്‍ന്ന് ആഗസ്ത് 9 ന് Fat Man എന്ന പ്ലൂട്ടോണിയം ആററം ബോംബ് നാഗസാക്കി
എന്ന മറ്റൊരു നഗരത്തിലും പ്രയോഗിച്ചു.ഹിരോഷിമയില്‍ ഒരു ലക്ഷത്തോളം പേരും നാഗസാക്കിയില്‍
അര ലക്ഷത്തിലധികം പേരും തല്‍ക്ഷണം മരിച്ചു വീണു.മൂന്ന് മാസം പിന്നിട്ടപ്പോള്‍ ഇരുനഗരങ്ങളിലുമായി മരണസംഖ്യ രണ്ടര ലക്ഷം കവിഞ്ഞു.റേഡിയേഷന് വിധേയമായി മാരകരോഗങ്ങള്‍ ബാധിച്ച്,തുടര്‍ന്നുള്ള
വര്‍ഷങ്ങളില്‍ മരിച്ചു വീണവരുടെ എണ്ണം  ഇതിലുമെത്രയോ ഇരട്ടി വരും.സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളാണ്  മൃതിയടഞ്ഞവരില്‍ ബഹുഭൂരിഭാഗവും.യുദ്ധാനന്തരം പിറന്നു വീണ അനേകായിരം കുഞ്ഞുങ്ങളെപ്പോലും ഈ ദുരന്തം മഹാമാരിയുടെ രൂപത്തില്‍ ബാധിക്കുകയുണ്ടായി.ഒടുവില്‍ ജപ്പാന്റെ നിരുപാധിക കീഴടങ്ങലിനും രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടിയിറങ്ങലിനും ഈ മഹാദുരന്തം വഴിതുറന്നു.
               ദുരന്തസ്മരണ അയവിറക്കാന്‍ ഒരു ഹിരോഷിമ-നാഗസാക്കി ദിനം കൂടി കടന്നുപോവുകയാണ്.
ഇറാഖിലും പലസ്തീനിലും നടക്കുന്ന മനുഷ്യക്കുരുതികള്‍ നല്ല സൂചനകളല്ല മാനവരാശിക്ക് നല്‍കുന്നത്.
യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ ലോകമനസാക്ഷി ഉണര്‍ത്തുന്നതിനും 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട'
എന്ന് പ്രതിജ്ഞയെടുക്കുന്നതിനും ഈ ദിനാചരണം പ്രചോദനമാകുമെന്ന്  നമുക്ക് പ്രതീക്ഷിക്കാം.

No comments:

Post a Comment