Saturday 23 August 2014
Monday 18 August 2014
വിവിധ കൃഷിരീതികളുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങള്‍ക്ക്
ശ്രീ കാട്ടാമ്പള്ളി നാരായണന്‍ മറുപടി നല്‍കുന്നു.
കര്‍ഷകദിനം വിവിധ പരിപാടികളോടെ
കാര്‍ഷിക സംസ്കൃതി ഉണര്‍ത്തുന്ന വിധങ്ങളായ പരിപാടികളോടെ സ്കൂളില്‍ കര്‍ഷകദിനം ആഘോഷിച്ചു.മികച്ച കര്‍ഷകരെ ആദരിക്കല്‍,പഴയകാല കാഷിക ഉപകരണങ്ങളുടെ സി.ഡി പ്രദര്‍ശനം,വിപുലമായ കാര്‍ഷിക പ്രദര്‍ശനം എന്നിവയായിരുന്നു മുഖ്യപരിപാടികള്‍.ECO,SEED,HEALTH ക്ലബ്ബുകള്‍ നേതൃത്വം നല്‍കി.
കാര്‍ഷിക രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിവരുന്ന സദാശിവന്‍ പെരിയ,മഠത്തില്‍ രവീന്ദ്രന്‍,കാട്ടാമ്പള്ളി നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.പഞ്ചായത്ത് അംഗം ചന്ദ്രശേഖരന്‍ കുളങ്ങര,പി.ടി.എ പ്രസിഡണ്ട് മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ടി ഒ രാധാകൃഷ്ണന്‍ എന്നിവരാണ് പൊന്നാടയണിയിച്ച് ഇവരെ ആദരിച്ചത്. തുടര്‍ന്ന് നടന്ന പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെ C.D പ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായി.
മീററിങ്ങ് ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനം എന്തുകൊണ്ടും മികച്ചതായിരുന്നു.പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍,നവധാന്യം,ജൈവ വളക്കൂട്ടുകള്‍,ജൈവ കീട നിയന്ത്രണ രീതികള്‍ ,ജൈവ കീട നാശിനികള്‍,ജീവാണു വളങ്ങള്‍,പച്ചക്കറിയിലെ കീടനിയന്ത്രണത്തിനുള്ള കെണികള്‍(ഫെറമോണ്‍ കെണി,മഞ്ഞക്കെണി തുടങ്ങിയവ) ,ഗുണമേന്മയുള്ള വിവിധ തരം വിത്തുകള്‍,ഔഷധച്ചെടികള്‍ എന്നിവയെല്ലാം അടുക്കും ചിട്ടയോടും കൂടി കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന വ്യത്യസ്തങ്ങളായ ഇലക്കറികള്‍ പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് രുചിച്ചുനോക്കാന്‍ നല്‍കുകയുമുണ്ടായി .
വി ശ്രീനിവാസന്‍,ബി.സുജാത എന്നീ അധ്യാപകരാണ് പരിപാടി സംഘടിപ്പിക്കുന്നതിന് കുട്ടികളെ സജ്ജരാക്കിയത്.
Wednesday 13 August 2014
'STEPS' അവലോകനം
പത്താം തരത്തിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ്
ആവിഷ്കരിച്ച് നടപ്പാക്കുന്ന 'STEPS'(Student Ten Enrichment Programme
in School)ന്റെ അവലോകനയോഗം ബുധനാഴ്ച സ്കൂളില്‍ നടന്നു.പത്താം തരത്തിലെ
കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും സംബന്ധിച്ച യോഗത്തില്‍ പി ടി എ പ്രസിഡണ്ട്
ശ്രീ.കെ .എന്‍.മധുസൂദനന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്ററര്‍
ശ്രീ ടി.ഒ.രാധാകൃഷ്ണന്‍,എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ബേബി എന്നിവര്‍ സംസാരിച്ചു.
ഗൃഹസന്ദര്‍ശനം,യുണിററ് ടെസ്ററ് എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്രോഡീകരിച്ച
റിപ്പോര്‍ട്ട് പി .വി.ഗംഗാധരന്‍ മാസ്ററര്‍ യോഗത്തില്‍ അവതരിപ്പിച്ചു.മെച്ചപ്പെട്ട പഠനനിലവാരം
ഉറപ്പ് വരുത്തുന്നതിന് ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ,അധ്യാപകരായ
ഇ.കുഞ്ഞമ്പു നായര്‍,കെ.കെ.ജയലക്ഷ്മി,ബി.പ്രേമ എന്നവര്‍ വിശദീകരിച്ചു
Saturday 9 August 2014
ഹിരോഷിമയില്‍ ദുരന്തം വിതച്ച ENOLA GAY
എന്ന വിമാനവും സൈനികരും
'വിഷവര്‍ഷ'ത്തിന് 69 വയസ്
ലോകത്തെ നടുക്കിയ വിഷബോംബ് വര്‍ഷം നടന്ന് 69 വര്‍ഷം പിന്നിടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യയാമത്തില്‍,ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയിലും
നാഗസാക്കിയിലും അമേരിക്കന്‍ സൈന്യം നടത്തിയ അതിക്രൂരമായ ബോംബാക്രമണങ്ങള്‍
ഞെട്ടലോടെ മാത്രമേ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചെടുക്കാനാവൂ.
1945 ആഗസ്ത് 6 നാണ് ENOLA GAY എന്ന് പേരുള്ള BOEING B-29
വിമാനം Little Boy എന്ന യുറേനിയം ആററം ബോംബ് ഹിരോഷിമ നഗരത്തില്‍
വര്‍ഷിച്ചത്.തുടര്‍ന്ന് ആഗസ്ത് 9 ന് Fat Man എന്ന പ്ലൂട്ടോണിയം ആററം ബോംബ് നാഗസാക്കി
എന്ന മറ്റൊരു നഗരത്തിലും പ്രയോഗിച്ചു.ഹിരോഷിമയില്‍ ഒരു ലക്ഷത്തോളം പേരും നാഗസാക്കിയില്‍
അര ലക്ഷത്തിലധികം പേരും തല്‍ക്ഷണം മരിച്ചു വീണു.മൂന്ന് മാസം പിന്നിട്ടപ്പോള്‍ ഇരുനഗരങ്ങളിലുമായി മരണസംഖ്യ രണ്ടര ലക്ഷം കവിഞ്ഞു.റേഡിയേഷന് വിധേയമായി മാരകരോഗങ്ങള്‍ ബാധിച്ച്,തുടര്‍ന്നുള്ള
വര്‍ഷങ്ങളില്‍ മരിച്ചു വീണവരുടെ എണ്ണം ഇതിലുമെത്രയോ ഇരട്ടി വരും.സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളാണ് മൃതിയടഞ്ഞവരില്‍ ബഹുഭൂരിഭാഗവും.യുദ്ധാനന്തരം പിറന്നു വീണ അനേകായിരം കുഞ്ഞുങ്ങളെപ്പോലും ഈ ദുരന്തം മഹാമാരിയുടെ രൂപത്തില്‍ ബാധിക്കുകയുണ്ടായി.ഒടുവില്‍ ജപ്പാന്റെ നിരുപാധിക കീഴടങ്ങലിനും രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടിയിറങ്ങലിനും ഈ മഹാദുരന്തം വഴിതുറന്നു.
ദുരന്തസ്മരണ അയവിറക്കാന്‍ ഒരു ഹിരോഷിമ-നാഗസാക്കി ദിനം കൂടി കടന്നുപോവുകയാണ്.
ഇറാഖിലും പലസ്തീനിലും നടക്കുന്ന മനുഷ്യക്കുരുതികള്‍ നല്ല സൂചനകളല്ല മാനവരാശിക്ക് നല്‍കുന്നത്.
യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ ലോകമനസാക്ഷി ഉണര്‍ത്തുന്നതിനും 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട'
എന്ന് പ്രതിജ്ഞയെടുക്കുന്നതിനും ഈ ദിനാചരണം പ്രചോദനമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Thursday 7 August 2014
'സാക്ഷര'ത്തിന് തുടക്കമായി
മുഴുവന്‍ കുട്ടികള്‍ക്കും അക്ഷര വെളിച്ചം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന
സാക്ഷരം പരിപാടി സ്കൂളില്‍ ആരംഭിച്ചു.ബുധനാഴ്ച നടന്ന ചടങ്ങില്‍,പഞ്ചായത്ത് അംഗം
ശ്രീ.ചന്ദ്രശേഖരന്‍ കുളങ്ങര ,പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.പി ടി എ
പ്രസിഡണ്ട് ശ്രീ മധുസൂദനന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്ററര്‍ ശ്രീ.രാധാകൃഷ്ണന്‍.ടി.ഒ,
ഇ.കുഞ്ഞമ്പു നായര്‍,ഇന്ദുലേഖ,വി.ശ്രീനിവാസന്‍,വി.വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തെരഞ്ഞെടുത്ത 35 കുട്ടികള്‍ക്കാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക ക്ലാസുകള്‍
നല്‍കുന്നത്.നവമ്പര്‍ അവസാനമാകുമ്പോഴേക്കും എല്ലാ കുട്ടികളിലും ഉദ്ദേശിച്ച ശേഷി
വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Monday 4 August 2014
കോമണ്‍വെല്‍ത്ത്:
ഇന്ത്യക്ക് അഞ്ചാം സ്ഥാനം
സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന 20-മത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഇന്ത്യയില്‍ നടന്ന 19-മത് ഗെയിംസില്‍ എത്തിപ്പിടിച്ച രണ്ടാം സ്ഥാനത്തു നിന്ന് മൂന്ന് ചുവട് പിറകോട്ട്.15സ്വര്‍ണ്ണവും 30വെള്ളിയും 19വെങ്കലവുമടക്കം 64മെഡലാണ് നമ്മുടെ സമ്പാദ്യം.2010-ല്‍ 38 സ്വര്‍ണ്ണമുള്‍പെടെ 101മെഡലുകള്‍ നമ്മുടെ കണക്കിലുണ്ടായിരുന്നു എന്നോര്‍ക്കുക.പോയ തവണത്തെ ചാമ്പ്യന്‍മാരായിരുന്ന ആസ്ത്രേലിയ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നപ്പോള്‍(47+42+46=135) മൂന്നാം സ്ഥാനത്തായിരുന്നഇംഗ്ലണ്ട് 170(58,57,55)മെഡലുമായി ചാമ്പ്യന്‍ പട്ടം വെട്ടിപ്പിടിക്കുകയായിരുന്നു. ആതിഥേയരാജ്യമായ സ്കോട്ട്ലാന്‍ഡ് 19സ്വര്‍ണ്ണവുമായി ഇന്ത്യയെ മറികടന്ന് നാലാം സ്ഥാനം കൈക്കലാക്കി.
Friday 1 August 2014
ഇന്ത്യക്ക് തോല്‍വി
ഇന്ത്യന്‍ ക്രിക്കററ് ആരാധകരുടെ വിജയാരവങ്ങള്‍ക്ക് ഒരാഴ്ചയുടെ ആയുസ്സ് മാത്രം;വിജയത്തിന്റെ കൊടുമുടിയില്‍ നിന്ന് പരാജയത്തിന്റെ പടുകുഴിയില്‍ പതിക്കാന്‍, പുകള്‍പെററ ഇന്ത്യന്‍ ടീമിന് കുറച്ചു ദിവസമേ വേണ്ടിവന്നുള്ളു!!.ബാററിങ്ങും ബൗളിങ്ങും ഒരുപോലെ നിറം മങ്ങിയ മല്‍സരത്തില്‍ 266 റണ്ണിനാണ് ഇന്ത്യ നിലം പൊത്തിയത്.ആദ്യ രണ്ട് ടെസ്ററുകളില്‍ പ്രകടമായിരുന്ന വര്‍ദ്ധിത മനോവീര്യം ,നായകന്‍ ധോണിയിലോ സഹകളിക്കാരിലോ ഒട്ടും തന്നെ കാണാനായില്ല എന്നതാണ് സത്യം.ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്സില്‍ അമ്പയര്‍ വരുത്തിയ പിഴവുകളും ഇന്ത്യന്‍ പരാജയത്തിന്റെ ആക്കം കൂട്ടി എന്ന് പറയാതെ വയ്യ.
Subscribe to:
Posts (Atom)