ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Tuesday 28 July 2015

കര്‍മ്മയോഗിക്ക് ആദരാഞ്ജലി
ലളിതജീവിതം കൊണ്ടും കര്‍മ്മമണ്ഡലത്തിലെ അര്‍പ്പണബോധം കൊണ്ടും ലോകത്തിന്റെ 
നെറുകയിലെത്തിയ,അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്  ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരാഞ്ജലി അര്‍പ്പിച്ചു.തിങ്കളാഴ്ച രാവിലെ സ്കൂള്‍ അസംബ്ലി ചേര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും,പരേതനോടുള്ള ആദരസൂചകമായി ഒരു മിനിട്ടു നേരം മൗനമാചരിച്ചു.ഡോ.കലാമിന്റെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ സംസാരിച്ചു.


Thursday 23 July 2015

സ്കൂള്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി 
   
  സംസ്ഥാന സര്‍ക്കാരിന്റെയും ഭാരതീയ ചികില്‍സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ബാലമുകുളം-പ്രസാദം സ്കൂള്‍ ആരോഗ്യ പദ്ധതിക്ക് ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി.
        വ്യാഴാഴ്ച രാവിലെ സ്കൂളില്‍ നടന്ന ചടങ്ങില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള അദ്ധ്യക്ഷയായിരുന്നു.ഡോ. എം.പി.പൂര്‍ണ്ണിമ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ഹെഡ്മാസ്റ്റര്‍ ടി ഒ രാധാകൃഷ്ണന്‍,പി ടി എ പ്രസിഡണ്ട് മധുസൂദനന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.ഡോ..ടി.എ.മധുസൂദനന്‍ നമ്പ്യാര്‍ സ്വാഗതവും ഡോ.വോള്‍ഗ.ഇ.കെ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഡോ.ഉഷ.സി രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. 
     മുന്നൂറിലേറെ രക്ഷിതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കുകയുണ്ടായി.ജില്ലയിലെ തെരഞ്ഞെടുത്ത ആറ് സ്കൂളുകളിലാണ് ഈ വര്‍ഷം പരിപാടി നടപ്പാക്കുന്നത്.വിളര്‍ച്ച ബാധിച്ച കുട്ടികളെ കണ്ടെത്തി,അത് പരിഹരിക്കാനുള്ള ഔഷധങ്ങള്‍ നല്‍കുകഎന്ന ഉദ്ദേശ്യത്തോടേയാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.ഇതിനു പറമെ ആരോഗ്യകരമായ ഭക്ഷണം ,ജീവിത ശൈലി എന്നിവ രൂപപ്പെടുത്തുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസുകളും  തുടര്‍ന്ന് നല്‍കുന്നതായിരിക്കും. 


                                                       

ഉന്നത വിജയികള്‍ക്ക് അനുമോദനം

കഴിഞ്ഞ SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ ചെമ്മനാട് ഗവ;ഹയര്‍ സെക്ക​ണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോടോത്ത് നാരായണന്‍ നായര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണം വ്യാഴാഴ്ച നടന്നു.സ്കൂള്‍ അസംബ്ലിയോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ,കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീ വേണുഗോപാലനാണ് ന്‍ഡോവ്മെന്‍റും ഉപഹാരവും വിതരണം ചെയ്തത്.മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്കോടെ വിജയിച്ച ശ്യാം കൃഷ്ണന്‍ ഇ കെ നായര്‍ ,നാട്യമയൂരി പുരസ്കാരം നേടിയ അഞ്ജലി എന്നീ പൂര്‍വ വിദ്യാര്‍ത്ഥികളേയും ഉപഹാരം നല്‍കി ചടങ്ങില്‍ അനുമോദിച്ചു.പി.ടി എ പ്രസിഡണ്ട്  മധുസൂദനന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റര്‍ ടി ഒ രാധാകൃഷ്ണന്‍,പ്രിന്‍സിപ്പാള്‍ ജയരാജ് കോടോത്ത്,പി വി ഗംഗാധരന്‍,കെ ബാലകൃഷ്ണന്‍,അഡ്വ.ജിതേഷ് ബാബു,ജ്യോതി ,ശ്രീധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു..കുഞ്ഞമ്പു നായര്‍ നന്ദി പറഞ്ഞു.

 

Thursday 2 July 2015

വായനാ വാരാചരണത്തിന്റെയും വിവിധ ഭാഷാ ക്ലബ്ബുകളുടേയും ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.പ്രകാശന്‍ കരിവെള്ളൂര്‍ നിര്‍വഹിക്കുന്നു.