ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Wednesday, 8 October 2014

പ്രവൃത്തി പരിചയ മേള 


   സ്കൂള്‍ പ്രവൃത്തി പരിചയ മേള ബുധനാഴ്ച നടന്നു.മീററിങ്ങ് ഹാളില്‍ നടന്ന പരപാടി ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ശ്രീ .പ്രകാശന്‍ മാസ്ററര്‍ സ്വാഗതമാശംസിച്ചു.നൂറോളം കുട്ടികള്‍ വിവിധ മല്‍സരങ്ങളിലായി കഴിവുകള്‍ മാററുരച്ചു.

 

Sunday, 5 October 2014


യാത്രാ പ്രശ്നത്തിന് പരിഹാരമുണ്ടാകണം

    വിദ്യാര്‍ത്ഥികളുടെ നീറുന്ന യാത്രാപ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് സ്കൂള്‍ പി.ടി.എ ജനറല്‍ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.റോഡിലെ പ്രശ്നങ്ങളും കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ റദ്ദുചെയ്യുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്കൂളിലും വീട്ടിലും എത്താന്‍ സാധിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
കെ.എന്‍ മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്ത്,ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.പി.വി.ഗംഗാധരന്‍ റിപ്പോര്‍ട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍:ശ്രീ.കെ എന്‍ മധുസൂദനന്‍ നമ്പ്യാര്‍(പ്രസിഡണ്ട്) ശ്രീ.ശ്രീധരന്‍(വൈസ്.പ്രസി.)ശ്രീ.ജയരാജ് കോടോത്ത്(സെക്രട്ടറി)ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍
(ഖജാന്‍ജി)

കഥ പറയുന്ന കോട്ടകള്‍
      
        
കോട്ടകളുടെ നാടാണ് കാസര്‍ഗോഡ്.കേരളത്തില്‍ ഏററവും കൂടുതല്‍ കോട്ടകളുള്ള ജില്ല.അത്യുത്തര കേരളത്തിന്റെ ജീവിതസംസ്കാരവുമായി ഇഴചേര്‍ന്നുനിന്നിരുന്ന ഈ കോട്ടകള്‍ ഇന്ന് ചരിത്രത്തിന്റെ നീക്കിയിരിപ്പുകളായി നിലകൊള്ളുകയാണ്.തുളുനാട്ടിലെ ഈ കോട്ടകളെ പശ്ചാത്തലമാക്കി യുദ്ധങ്ങളുടേയും  അടിച്ചമര്‍ത്തലുകളുടേയും കഥ പറയുകയാണ് ബേക്കല്‍ രാമനായക് തന്റെ 'കോട്ടെയ കഥെഗളു 'എന്ന കൃതിയിലൂടെ ചെയ്തിരിക്കുന്നത്.അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഈ പുസ്തകം 'കോട്ടകളുടെ കഥകള്‍'എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക വഴി ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാത തുറന്നിരിക്കുകയാണ് ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ ശ്രീ വി.ശ്രീനിവാസന്‍ മാസ്ററര്‍.
        
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 'കോട്ടകളുടെ കഥകള്‍'പ്രകാശനം ചെയ്യപ്പെട്ടു.സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.പുസ്തക പ്രകാശനവും'പ്രാദേശിക ചരിത്രവും നോവല്‍ സാഹിത്യവും'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന്റെ ഉദ്ഘാടനവും പ്രശസ്ത കവി ശ്രീ.മാധവന്‍ പുറച്ചേരി നിര്‍വഹിച്ചു.മാധ്യമ പ്രവര്‍ത്തകനായ ശ്രി.വി.വി.പ്രഭാകരന്‍ പുസ്തകം ഏററുവാങ്ങി.ചരിത്രാധ്യാപകനായ ശ്രീ.സി.ബാലന്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.സര്‍വശ്രീ.ടി ബാലന്‍,രവീന്ദ്രന്‍ രാവണീശ്വരം,കെ.മധുസൂദനന്‍ നമ്പ്യാര്‍,നാരായണന്‍ വടക്കിനിയ,രവീന്ദ്രന്‍ പാടി,ബേബി കൃഷ്ണന്‍,വി.തങ്കമണി,പി വി ഗംഗാധരന്‍,ഇ.കുഞ്ഞമ്പു നായര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.ശ്രീ.വി.ശ്രീനിവാസന്‍ മറുപടി പ്രസംഗം നടത്തി.ശ്രീമതി ലീന സ്വാഗതവും  ശ്രീമതി കെ.കെ ജയലക്ഷ്മി നന്ദിയും പറഞ്ഞു. 
 

Wednesday, 24 September 2014

'മംഗള്‍യാന്‍' മംഗളകരം;

ഭാരതത്തിന്റെ സുവര്‍ണ്ണനേട്ടത്തിന് നേതൃത്വം നല്‍കിയ പ്രതിഭാശാലികളെ നമുക്ക് ഒററമനസ്സോടെ അനുമോദിക്കാം.

Monday, 22 September 2014

ബ്ലോഗ് ഉദ്ഘാടനം

ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് പ്രവര്‍ത്തനമാരംഭിച്ചു.ഐ.ടി ലാബില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ.രാധാകൃഷ്മനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.സീനിയര്‍ അസിസ്ററന്‍റ് 
വി.തങ്കമണി,പി.വി.ഗംഗാധരന്‍,ബീന.എ.ആര്‍ എന്നിവര്‍ സംസാരിച്ചു.ഇ.കുഞ്ഞമ്പു നായര്‍ നന്ദി പറഞ്ഞു.

Friday, 5 September 2014

   അധ്യാപക ദിനാചരണം;ഓണാഘോഷം

    ഒരു സുവര്‍ണ കാലത്തിന്റെ മധുസ്മരണകളുണര്‍ത്തി ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടന്നു.അധ്യാപക ദിനാചരണത്തെ തുടര്‍ന്നാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്.രാവിലെ അസംബ്ലിയില്‍ കുട്ടികള്‍ അധ്യാപകരെ റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു.

പി ടി എ പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ശ്രീ.ടി ഒ രാധാകൃഷ്ണന്‍,ശ്രീ പി വി.ഗംഗാധരന്‍ മാസ്ററര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ക്ലാസടിസ്ഥാനത്തില്‍ പൂക്കളമല്‍സരം നടന്നു.വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച കമ്പവലി മല്‍സരത്തില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കുകൊണ്ടു.അധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ശ്രവിക്കുന്നതിനും സ്കൂളില്‍ സൗകര്യമേര്‍പ്പെടുത്തുകയുണ്ടായി.

ഓണസദ്യയുടെ വിതരണോദ്ഘാടനം പി ടി എ പ്രസി. ശ്രീ.മധുസൂദനന്‍ നമ്പ്യാരും 

മദര്‍ പി ടി എ പ്രസി. ശ്രീമതി.ബേബിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Saturday, 23 August 2014


കാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന
കര്‍ഷകരെ ആദരിക്കലും കാര്‍ഷിക പ്രദര്‍ശനവും