ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Friday 5 September 2014

   അധ്യാപക ദിനാചരണം;ഓണാഘോഷം

    ഒരു സുവര്‍ണ കാലത്തിന്റെ മധുസ്മരണകളുണര്‍ത്തി ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടന്നു.അധ്യാപക ദിനാചരണത്തെ തുടര്‍ന്നാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്.രാവിലെ അസംബ്ലിയില്‍ കുട്ടികള്‍ അധ്യാപകരെ റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു.

പി ടി എ പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ശ്രീ.ടി ഒ രാധാകൃഷ്ണന്‍,ശ്രീ പി വി.ഗംഗാധരന്‍ മാസ്ററര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ക്ലാസടിസ്ഥാനത്തില്‍ പൂക്കളമല്‍സരം നടന്നു.വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച കമ്പവലി മല്‍സരത്തില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കുകൊണ്ടു.അധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ശ്രവിക്കുന്നതിനും സ്കൂളില്‍ സൗകര്യമേര്‍പ്പെടുത്തുകയുണ്ടായി.

ഓണസദ്യയുടെ വിതരണോദ്ഘാടനം പി ടി എ പ്രസി. ശ്രീ.മധുസൂദനന്‍ നമ്പ്യാരും 

മദര്‍ പി ടി എ പ്രസി. ശ്രീമതി.ബേബിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

No comments:

Post a Comment