കര്‍മ്മയോഗിക്ക് ആദരാഞ്ജലി
ലളിതജീവിതം കൊണ്ടും കര്‍മ്മമണ്ഡലത്തിലെ അര്‍പ്പണബോധം കൊണ്ടും ലോകത്തിന്റെ
നെറുകയിലെത്തിയ,അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന് ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരാഞ്ജലി അര്‍പ്പിച്ചു.തിങ്കളാഴ്ച രാവിലെ സ്കൂള്‍ അസംബ്ലി ചേര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും,പരേതനോടുള്ള ആദരസൂചകമായി ഒരു മിനിട്ടു നേരം മൗനമാചരിച്ചു.ഡോ.കലാമിന്റെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ സംസാരിച്ചു.
No comments:
Post a Comment