ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Friday 31 October 2014

വയലാര്‍ കാവ്യശില്‍പം

     ലയാളികളുടെ ഓര്‍മ്മച്ചെപ്പില്‍ മായാതെ നില്‍ക്കുന്ന ഒരുപിടി മധുരഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'കാവ്യശില്‍പം'സ്കൂളിന് പുത്തന്‍ അനുഭവമായി.അനശ്വര ഗാനരചയിതാവും കവിയുമായ വയലാര്‍ രാമവര്‍മ്മയുടെ സ്മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ഗാനശകലങ്ങളും കവിതകളുമള്‍ക്കൊള്ളിച്ച പരപാടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്.ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങളുടെ ആലാപനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ പങ്കാളികളായി.

 ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്ന വയലാറിന്റെ കാവ്യസപര്യയെ പരിചയപ്പെടുത്തിക്കൊണ്ട് പ്രധാനാധ്യാപകന്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ശ്രീമതി.കെ.കെ.ജയലക്ഷ്മിടീച്ചര്‍ കാവ്യശില്‍പം സംവിധാനം ചെയ്തു.ശ്രീമതി.ലീനടീച്ചര്‍ സ്വാഗതവും കുമാരി.ഭാഗ്യശ്രീ നന്ദിയും ആശംസിച്ചു.

 'കാവ്യശില്‍പ'ത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

Wednesday 29 October 2014

ഐ.ടി മല്‍സരങ്ങള്‍ ആരംഭിച്ചു

       ഐ.‍ടി.മേളയുടെ ഭാഗമായുള്ള  സ്കൂള്‍തല മല്‍സരങ്ങള്‍ ആരംഭിച്ചു.ബുധനാഴ്ച ഡിജിറ്റല്‍ പെയിന്റിങ്ങ് മല്‍സരമാണ് നടന്നത്.വ്യാഴം,വെള്ളി ദിവസങ്ങളില്‍ മറ്റ് മല്‍സരങ്ങള്‍ അരങ്ങേറും.

Monday 20 October 2014

കലോല്‍സവം തുടങ്ങി

     കലയുടെ കേളീവസന്തത്തിന് തുടക്കമായി.ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ മികച്ച കലാപ്രതിഭകളെ കണ്ടെത്താനുള്ള യുവജനോല്‍സവത്തിലെ സ്റ്റേജ് മല്‍സരങ്ങള്‍ക്കാണ് തിങ്കളാഴ്ച രാവിലെ തിരിതെളിഞ്ഞത്.പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്തിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എന്‍.മധുസൂദനന്‍ നമ്പ്യാര്‍ ആണ് കലോല്‍സവം ഉദ്ഘാടനം ചെയ്തത്.ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ സ്വാഗതമാശംസിച്ച് ആമുഖ പ്രഭാഷണം നടത്തി.മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ശോഭ,പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.ശ്രീധരന്‍ നായര്‍,അധ്യാപകരായ ശ്രീ.ബാലന്‍,ശ്രീ.പി.വി.ഗംഗാധരന്‍,ശ്രീ.ഇ.കുഞ്ഞമ്പു നായര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.ശ്രീ.മാധവന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

      കലോല്‍സവത്തിലെ സ്റ്റേജിതര മല്‍സരങ്ങള്‍ ഒക്ടോബര്‍ 10 ന്  തുടങ്ങിയിരുന്നു.അഞ്ച് വേദികളിലായി നടക്കുന്ന സ്റ്റേജ് മല്‍സരങ്ങളില്‍ പകുതിയോളം തിങ്കളാഴ്ച പൂര്‍ത്തിയായി.ശേഷിച്ചവ ചൊവ്വാഴ്ച നടക്കും.

 

Sunday 19 October 2014

   സ്കൂള്‍ കായികോല്‍സവം സമാപിച്ചു

    ചെമ്മനാട് ഗവ: സെക്കണ്ടറി സ്കൂളിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനായുള്ള കായികമേള വ്യാഴം,വെള്ളി ദിവസങ്ങളിലായി (ഒക്ടോബര്‍ 16,17) നടന്നു.അഞ്ചാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകളില്‍ നിന്നായി അഞ്ഞൂറില്‍ പരം കുട്ടികള്‍ വിവിധ ഇനം മല്‍സരങ്ങളില്‍ ആവേശപൂര്‍വം പങ്കുകൊണ്ടു.വ്യാഴാഴ്ച രാവിലെ പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്ത് പതാക ഉയര്‍ത്തിയതോടേയാണ് കായികമേള ആരംഭിച്ചത്.നാലു ഹൗസുകളായി തിരിഞ്ഞുള്ള വര്‍ണ്ണശബളമായ മാര്‍ച്ച്പാസ്റ്റില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍ സല്യൂട്ട് സ്വീകരിച്ചു.തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

      മികച്ച പോയിന്റുമായി RED ഹൗസാണ് കായികമേളയില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.GREEN ഹൗസ് രണ്ടാമതെത്തി.BLUE,YELLOW ഹൗസുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടി.

Tuesday 14 October 2014


യാത്രയുടെ ഓര്‍മ്മപ്പുസ്തകം
         വിരല്‍തുമ്പൊന്നമര്‍ത്തിയാല്‍ സര്‍വ വിജ്ഞാന ഭണ്ഡാരങ്ങളും ഇതള്‍ വിരിയുന്ന കാലമാണിത്.ലോകാല്‍ഭുതങ്ങളും ചരിത്രവസ്തുക്കളും ആധുനിക നഗരക്കാഴ്ചകളുമെല്ലാംനിമിഷനേരം കൊണ്ട് സവിസ്തരം നമ്മുടെ സ്വീകരണ മുറിയില്‍ മിന്നിമറിയുന്ന കാലം.എന്നാല്‍ ഒരു സഞ്ചാരിക്ക് നേരിട്ടുള്ള ദര്‍ശനാനുഭവം വഴി ലഭിക്കുന്ന വിജ്ഞാനം ഇതിനേക്കാള്‍     പതിന്‍മടങ്ങാണ്.ഇത്തരത്തില്‍ യാത്രകള്‍ ജീവിതചര്യയാക്കുകയും അതിലെ കാഴ്ചകള്‍ക്ക് നിറക്കൂട്ട് നല്‍കുകയും ചെയ്യുക വഴി ശ്രദ്ധേയനാവുകയാണ് .ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ മുന്‍ അധ്യാപകന്‍(ഇപ്പോള്‍കാസറഗോഡ് ഗവ:ഹയര്‍സെക്കണ്ടറിസ്കൂള്‍)കെ.പി.ഉല്ലാസ്ബാബു. 
ചിത്രരചന,ഫോട്ടോഗ്രഫി,സംഗീതം,കവിത ചെറുകഥ എന്നിവയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഉല്ലാസ് തന്റെ ദീര്‍ഘകാലത്തെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് 'പ്രയാണകം' എന്ന പുസ്തകത്തിലൂടെ.
       പഠനയാത്രകള്‍ കേവലം അമ്യൂസ് മെന്റ് പാര്‍ക്ക് യാത്രകളായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അതിനെ പഠനാനുഭവമാക്കി മാററാനാണ് ഈ ഗണിതാധ്യാപകന്‍ ശ്രമിച്ചത്.സന്ദര്‍ശിച്ച സ്ഥലങ്ങളുടെയെല്ലാം ചരത്രപ്രാധാന്യം ആഴത്തില്‍ പഠിക്കാന്‍ ഉല്ലാസ് ശ്രമിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ'പ്രയാണകം' വായനക്കാര്‍ക്ക് നല്‍കുന്ന യാത്രാനുഭവം ചില്ലറയല്ല.
     കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാഭവനില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ശ്രീ.സി.വി.ബാലകൃഷ്ണന്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.ജനപ്രതിനിധികളും സാഹിത്യാസ്വാദകരും ഉള്‍പ്പെട്ട പ്രൗഢഗംഭീരമായ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.

ശ്രീ.കെ.പി.ഉല്ലാസ് ബാബു രചിച്ച 'പ്രയാണകം' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചുകൊണ്ട്
ശ്രീ.സി.വി.ബാലകൃഷ്ണന്‍ സംസാരിക്കുന്നു.

Monday 13 October 2014

സ്റ്റേജിതര മല്‍സരങ്ങള്‍ ആരംഭിച്ചു

സ്കൂള്‍ യുവജനോല്‍സവത്തിന്റെ ഭാഗമായുള്ള ഓഫ് സ്റ്റേജ് മല്‍സരങ്ങള്‍ തുടങ്ങി.ചിത്രം,പെയിന്റിങ്ങ്,കഥ,കവിത തുടങ്ങിയ രചനാ മല്‍സരങ്ങളാണ്ഇപ്പോള്‍ നടന്നു വരുന്നത്.മറ്റ് മല്‍സരങ്ങള്‍ ഒക്ടോബര്‍ 20,21 തീയതികളില്‍വിവിധ സ്റ്റേജുകളിലായി നടക്കും.സ്കൂള്‍ തല കായികമേള ഒക്ടോബര്‍ 16 നായിരിക്കുംനടക്കുക.ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരികയാണ്.

മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു


   ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന 'STEPS' (STANDARD TEN ENRICHMENT PROGRAMME IN SCHOOLS)ന്റെ ഭാഗമായി പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു.രണ്ട് ഘട്ടങ്ങളിലായാണ് ക്ലാസ് നടന്നത്.ചന്ദ്രഗിരി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരായ ശ്രീ.ശ്രീധരന്‍,ശ്രീ .റൗഫ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Wednesday 8 October 2014

പ്രവൃത്തി പരിചയ മേള 


   സ്കൂള്‍ പ്രവൃത്തി പരിചയ മേള ബുധനാഴ്ച നടന്നു.മീററിങ്ങ് ഹാളില്‍ നടന്ന പരപാടി ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ശ്രീ .പ്രകാശന്‍ മാസ്ററര്‍ സ്വാഗതമാശംസിച്ചു.നൂറോളം കുട്ടികള്‍ വിവിധ മല്‍സരങ്ങളിലായി കഴിവുകള്‍ മാററുരച്ചു.

 

Sunday 5 October 2014


യാത്രാ പ്രശ്നത്തിന് പരിഹാരമുണ്ടാകണം

    വിദ്യാര്‍ത്ഥികളുടെ നീറുന്ന യാത്രാപ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് സ്കൂള്‍ പി.ടി.എ ജനറല്‍ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.റോഡിലെ പ്രശ്നങ്ങളും കെ.എസ്.ആര്‍.ടി.സി ഷെഡ്യൂളുകള്‍ റദ്ദുചെയ്യുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്കൂളിലും വീട്ടിലും എത്താന്‍ സാധിക്കുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
കെ.എന്‍ മധുസൂദനന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.ജയരാജ് കോടോത്ത്,ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.പി.വി.ഗംഗാധരന്‍ റിപ്പോര്‍ട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍:ശ്രീ.കെ എന്‍ മധുസൂദനന്‍ നമ്പ്യാര്‍(പ്രസിഡണ്ട്) ശ്രീ.ശ്രീധരന്‍(വൈസ്.പ്രസി.)ശ്രീ.ജയരാജ് കോടോത്ത്(സെക്രട്ടറി)ശ്രീ.ടി..രാധാകൃഷ്ണന്‍
(ഖജാന്‍ജി)

കഥ പറയുന്ന കോട്ടകള്‍
      
        
കോട്ടകളുടെ നാടാണ് കാസര്‍ഗോഡ്.കേരളത്തില്‍ ഏററവും കൂടുതല്‍ കോട്ടകളുള്ള ജില്ല.അത്യുത്തര കേരളത്തിന്റെ ജീവിതസംസ്കാരവുമായി ഇഴചേര്‍ന്നുനിന്നിരുന്ന ഈ കോട്ടകള്‍ ഇന്ന് ചരിത്രത്തിന്റെ നീക്കിയിരിപ്പുകളായി നിലകൊള്ളുകയാണ്.തുളുനാട്ടിലെ ഈ കോട്ടകളെ പശ്ചാത്തലമാക്കി യുദ്ധങ്ങളുടേയും  അടിച്ചമര്‍ത്തലുകളുടേയും കഥ പറയുകയാണ് ബേക്കല്‍ രാമനായക് തന്റെ 'കോട്ടെയ കഥെഗളു 'എന്ന കൃതിയിലൂടെ ചെയ്തിരിക്കുന്നത്.അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഈ പുസ്തകം 'കോട്ടകളുടെ കഥകള്‍'എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക വഴി ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാത തുറന്നിരിക്കുകയാണ് ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ ശ്രീ വി.ശ്രീനിവാസന്‍ മാസ്ററര്‍.
        
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ 'കോട്ടകളുടെ കഥകള്‍'പ്രകാശനം ചെയ്യപ്പെട്ടു.സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്ററര്‍ ശ്രീ.ടി..രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.പുസ്തക പ്രകാശനവും'പ്രാദേശിക ചരിത്രവും നോവല്‍ സാഹിത്യവും'എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന്റെ ഉദ്ഘാടനവും പ്രശസ്ത കവി ശ്രീ.മാധവന്‍ പുറച്ചേരി നിര്‍വഹിച്ചു.മാധ്യമ പ്രവര്‍ത്തകനായ ശ്രി.വി.വി.പ്രഭാകരന്‍ പുസ്തകം ഏററുവാങ്ങി.ചരിത്രാധ്യാപകനായ ശ്രീ.സി.ബാലന്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.സര്‍വശ്രീ.ടി ബാലന്‍,രവീന്ദ്രന്‍ രാവണീശ്വരം,കെ.മധുസൂദനന്‍ നമ്പ്യാര്‍,നാരായണന്‍ വടക്കിനിയ,രവീന്ദ്രന്‍ പാടി,ബേബി കൃഷ്ണന്‍,വി.തങ്കമണി,പി വി ഗംഗാധരന്‍,.കുഞ്ഞമ്പു നായര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.ശ്രീ.വി.ശ്രീനിവാസന്‍ മറുപടി പ്രസംഗം നടത്തി.ശ്രീമതി ലീന സ്വാഗതവും  ശ്രീമതി കെ.കെ ജയലക്ഷ്മി നന്ദിയും പറഞ്ഞു
 

Wednesday 24 September 2014

'മംഗള്‍യാന്‍' മംഗളകരം;

ഭാരതത്തിന്റെ സുവര്‍ണ്ണനേട്ടത്തിന് നേതൃത്വം നല്‍കിയ പ്രതിഭാശാലികളെ നമുക്ക് ഒററമനസ്സോടെ അനുമോദിക്കാം.

Monday 22 September 2014

ബ്ലോഗ് ഉദ്ഘാടനം

ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് പ്രവര്‍ത്തനമാരംഭിച്ചു.ഐ.ടി ലാബില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്ററര്‍ ശ്രീ.ടി.ഒ.രാധാകൃഷ്മനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.സീനിയര്‍ അസിസ്ററന്‍റ് 
വി.തങ്കമണി,പി.വി.ഗംഗാധരന്‍,ബീന.എ.ആര്‍ എന്നിവര്‍ സംസാരിച്ചു.ഇ.കുഞ്ഞമ്പു നായര്‍ നന്ദി പറഞ്ഞു.

Friday 5 September 2014

   അധ്യാപക ദിനാചരണം;ഓണാഘോഷം

    ഒരു സുവര്‍ണ കാലത്തിന്റെ മധുസ്മരണകളുണര്‍ത്തി ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടന്നു.അധ്യാപക ദിനാചരണത്തെ തുടര്‍ന്നാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്.രാവിലെ അസംബ്ലിയില്‍ കുട്ടികള്‍ അധ്യാപകരെ റോസാപ്പൂക്കള്‍ നല്‍കി ആദരിച്ചു.

പി ടി എ പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ശ്രീ.ടി ഒ രാധാകൃഷ്ണന്‍,ശ്രീ പി വി.ഗംഗാധരന്‍ മാസ്ററര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ക്ലാസടിസ്ഥാനത്തില്‍ പൂക്കളമല്‍സരം നടന്നു.വിഭവ സമൃദ്ധമായ ഓണസദ്യയും കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു.ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച കമ്പവലി മല്‍സരത്തില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കുകൊണ്ടു.അധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോഡി നടത്തിയ പ്രസംഗം ശ്രവിക്കുന്നതിനും സ്കൂളില്‍ സൗകര്യമേര്‍പ്പെടുത്തുകയുണ്ടായി.

ഓണസദ്യയുടെ വിതരണോദ്ഘാടനം പി ടി എ പ്രസി. ശ്രീ.മധുസൂദനന്‍ നമ്പ്യാരും 

മദര്‍ പി ടി എ പ്രസി. ശ്രീമതി.ബേബിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Saturday 23 August 2014


കാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന
കര്‍ഷകരെ ആദരിക്കലും കാര്‍ഷിക പ്രദര്‍ശനവും

Monday 18 August 2014

വിവിധ കൃഷിരീതികളുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങള്‍ക്ക്
 ശ്രീ കാട്ടാമ്പള്ളി നാരായണന്‍ മറുപടി നല്‍കുന്നു.

കര്‍ഷകദിനം വിവിധ പരിപാടികളോടെ

          കാര്‍ഷിക സംസ്കൃതി ഉണര്‍ത്തുന്ന വിധങ്ങളായ പരിപാടികളോടെ സ്കൂളില്‍ കര്‍ഷകദിനം ആഘോഷിച്ചു.മികച്ച കര്‍ഷകരെ ആദരിക്കല്‍,പഴയകാല കാഷിക ഉപകരണങ്ങളുടെ സി.ഡി പ്രദര്‍ശനം,വിപുലമായ കാര്‍ഷിക പ്രദര്‍ശനം എന്നിവയായിരുന്നു മുഖ്യപരിപാടികള്‍.ECO,SEED,HEALTH ക്ലബ്ബുകള്‍ നേതൃത്വം നല്‍കി.
            കാര്‍ഷിക രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിവരുന്ന സദാശിവന്‍ പെരിയ,മഠത്തില്‍ രവീന്ദ്രന്‍,കാട്ടാമ്പള്ളി നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.പഞ്ചായത്ത് അംഗം ചന്ദ്രശേഖരന്‍ കുളങ്ങര,പി.ടി.എ പ്രസിഡണ്ട് മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ടി ഒ രാധാകൃഷ്ണന്‍ എന്നിവരാണ് പൊന്നാടയണിയിച്ച് ഇവരെ  ആദരിച്ചത്. തുടര്‍ന്ന്  നടന്ന പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെ C.D പ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായി.
            മീററിങ്ങ് ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനം എന്തുകൊണ്ടും മികച്ചതായിരുന്നു.പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍,നവധാന്യം,ജൈവ വളക്കൂട്ടുകള്‍,ജൈവ കീട നിയന്ത്രണ രീതികള്‍  ,ജൈവ കീട നാശിനികള്‍,ജീവാണു വളങ്ങള്‍,പച്ചക്കറിയിലെ കീടനിയന്ത്രണത്തിനുള്ള കെണികള്‍(ഫെറമോണ്‍ കെണി,മഞ്ഞക്കെണി തുടങ്ങിയവ) ,ഗുണമേന്മയുള്ള വിവിധ തരം വിത്തുകള്‍,ഔഷധച്ചെടികള്‍ എന്നിവയെല്ലാം അടുക്കും ചിട്ടയോടും കൂടി കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന വ്യത്യസ്തങ്ങളായ ഇലക്കറികള്‍ പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് രുചിച്ചുനോക്കാന്‍ നല്‍കുകയുമുണ്ടായി .
              വി ശ്രീനിവാസന്‍,ബി.സുജാത എന്നീ അധ്യാപകരാണ് പരിപാടി സംഘടിപ്പിക്കുന്നതിന് കുട്ടികളെ സജ്ജരാക്കിയത്.
          

Friday 15 August 2014



കുട്ടികളുടെ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ

                       സമാധാന സന്ദേശവുമായി അരിപ്രാവിനെ പറത്തല്‍_
                       ഹെഡ്മാസ്ററര്‍ ശ്രീ.ടി ഒ രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു

Wednesday 13 August 2014

 

'STEPS' അവലോകനം

        പത്താം തരത്തിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ്
ആവിഷ്കരിച്ച് നടപ്പാക്കുന്ന 'STEPS'(Student Ten Enrichment Programme
in School)ന്റെ അവലോകനയോഗം ബുധനാഴ്ച സ്കൂളില്‍ നടന്നു.പത്താം തരത്തിലെ
കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും സംബന്ധിച്ച യോഗത്തില്‍ പി ടി എ പ്രസിഡണ്ട്
ശ്രീ.കെ .എന്‍.മധുസൂദനന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്ററര്‍
 ശ്രീ ടി.ഒ.രാധാകൃഷ്ണന്‍,എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ബേബി എന്നിവര്‍ സംസാരിച്ചു.
ഗൃഹസന്ദര്‍ശനം,യുണിററ് ടെസ്ററ് എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്രോഡീകരിച്ച
റിപ്പോര്‍ട്ട് പി .വി.ഗംഗാധരന്‍ മാസ്ററര്‍ യോഗത്തില്‍ അവതരിപ്പിച്ചു.മെച്ചപ്പെട്ട പഠനനിലവാരം
ഉറപ്പ് വരുത്തുന്നതിന് ഈ വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ,അധ്യാപകരായ
ഇ.കുഞ്ഞമ്പു നായര്‍,കെ.കെ.ജയലക്ഷ്മി,ബി.പ്രേമ എന്നവര്‍ വിശദീകരിച്ചു

Saturday 9 August 2014

                                  ഹിരോഷിമയില്‍ ദുരന്തം വിതച്ച ENOLA GAY
                                      എന്ന വിമാനവും സൈനികരും

 'വിഷവര്‍ഷ'ത്തിന്  69 വയസ്

                ലോകത്തെ നടുക്കിയ വിഷബോംബ് വര്‍ഷം നടന്ന് 69 വര്‍ഷം പിന്നിടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യയാമത്തില്‍,ജപ്പാന്‍ നഗരങ്ങളായ ഹിരോഷിമയിലും
നാഗസാക്കിയിലും അമേരിക്കന്‍ സൈന്യം നടത്തിയ അതിക്രൂരമായ ബോംബാക്രമണങ്ങള്‍
ഞെട്ടലോടെ മാത്രമേ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചെടുക്കാനാവൂ.
               1945 ആഗസ്ത് 6 നാണ് ENOLA GAY എന്ന് പേരുള്ള BOEING B-29
 വിമാനം Little Boy എന്ന യുറേനിയം ആററം ബോംബ് ഹിരോഷിമ നഗരത്തില്‍
വര്‍ഷിച്ചത്.തുടര്‍ന്ന് ആഗസ്ത് 9 ന് Fat Man എന്ന പ്ലൂട്ടോണിയം ആററം ബോംബ് നാഗസാക്കി
എന്ന മറ്റൊരു നഗരത്തിലും പ്രയോഗിച്ചു.ഹിരോഷിമയില്‍ ഒരു ലക്ഷത്തോളം പേരും നാഗസാക്കിയില്‍
അര ലക്ഷത്തിലധികം പേരും തല്‍ക്ഷണം മരിച്ചു വീണു.മൂന്ന് മാസം പിന്നിട്ടപ്പോള്‍ ഇരുനഗരങ്ങളിലുമായി മരണസംഖ്യ രണ്ടര ലക്ഷം കവിഞ്ഞു.റേഡിയേഷന് വിധേയമായി മാരകരോഗങ്ങള്‍ ബാധിച്ച്,തുടര്‍ന്നുള്ള
വര്‍ഷങ്ങളില്‍ മരിച്ചു വീണവരുടെ എണ്ണം  ഇതിലുമെത്രയോ ഇരട്ടി വരും.സാധാരണക്കാരും ദരിദ്രരുമായ ജനങ്ങളാണ്  മൃതിയടഞ്ഞവരില്‍ ബഹുഭൂരിഭാഗവും.യുദ്ധാനന്തരം പിറന്നു വീണ അനേകായിരം കുഞ്ഞുങ്ങളെപ്പോലും ഈ ദുരന്തം മഹാമാരിയുടെ രൂപത്തില്‍ ബാധിക്കുകയുണ്ടായി.ഒടുവില്‍ ജപ്പാന്റെ നിരുപാധിക കീഴടങ്ങലിനും രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടിയിറങ്ങലിനും ഈ മഹാദുരന്തം വഴിതുറന്നു.
               ദുരന്തസ്മരണ അയവിറക്കാന്‍ ഒരു ഹിരോഷിമ-നാഗസാക്കി ദിനം കൂടി കടന്നുപോവുകയാണ്.
ഇറാഖിലും പലസ്തീനിലും നടക്കുന്ന മനുഷ്യക്കുരുതികള്‍ നല്ല സൂചനകളല്ല മാനവരാശിക്ക് നല്‍കുന്നത്.
യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ ലോകമനസാക്ഷി ഉണര്‍ത്തുന്നതിനും 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട'
എന്ന് പ്രതിജ്ഞയെടുക്കുന്നതിനും ഈ ദിനാചരണം പ്രചോദനമാകുമെന്ന്  നമുക്ക് പ്രതീക്ഷിക്കാം.

Thursday 7 August 2014

'സാക്ഷര'ത്തിന് തുടക്കമായി

   മുഴുവന്‍ കുട്ടികള്‍ക്കും അക്ഷര വെളിച്ചം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന
സാക്ഷരം പരിപാടി സ്കൂളില്‍ ആരംഭിച്ചു.ബുധനാഴ്ച നടന്ന ചടങ്ങില്‍,പഞ്ചായത്ത് അംഗം
ശ്രീ.ചന്ദ്രശേഖരന്‍ കുളങ്ങര ,പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.പി ടി എ
പ്രസിഡണ്ട് ശ്രീ മധുസൂദനന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്ററര്‍ ശ്രീ.രാധാകൃഷ്ണന്‍.ടി.ഒ,
ഇ.കുഞ്ഞമ്പു നായര്‍,ഇന്ദുലേഖ,വി.ശ്രീനിവാസന്‍,വി.വി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
     തെരഞ്ഞെടുത്ത 35 കുട്ടികള്‍ക്കാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക ക്ലാസുകള്‍
നല്‍കുന്നത്.നവമ്പര്‍ അവസാനമാകുമ്പോഴേക്കും എല്ലാ കുട്ടികളിലും ഉദ്ദേശിച്ച ശേഷി 
വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Monday 4 August 2014

കോമണ്‍വെല്‍ത്ത്:
ഇന്ത്യക്ക് അഞ്ചാം സ്ഥാനം

        സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടന്ന 20-മത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഇന്ത്യയില്‍ നടന്ന 19-മത് ഗെയിംസില്‍ എത്തിപ്പിടിച്ച രണ്ടാം സ്ഥാനത്തു നിന്ന് മൂന്ന് ചുവട് പിറകോട്ട്.15സ്വര്‍ണ്ണവും 30വെള്ളിയും 19വെങ്കലവുമടക്കം 64മെഡലാണ് നമ്മുടെ സമ്പാദ്യം.2010-ല്‍ 38 സ്വര്‍ണ്ണമുള്‍പെടെ 101മെഡലുകള്‍ നമ്മുടെ കണക്കിലുണ്ടായിരുന്നു എന്നോര്‍ക്കുക.പോയ തവണത്തെ ചാമ്പ്യന്‍മാരായിരുന്ന ആസ്ത്രേലിയ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നപ്പോള്‍(47+42+46=135) മൂന്നാം സ്ഥാനത്തായിരുന്നഇംഗ്ലണ്ട് 170(58,57,55)മെഡലുമായി ചാമ്പ്യന്‍ പട്ടം വെട്ടിപ്പിടിക്കുകയായിരുന്നു. ആതിഥേയരാജ്യമായ സ്കോട്ട്ലാന്‍ഡ് 19സ്വര്‍ണ്ണവുമായി ഇന്ത്യയെ മറികടന്ന് നാലാം സ്ഥാനം കൈക്കലാക്കി.

Friday 1 August 2014

    



ഇന്ത്യക്ക് തോല്‍വി
ഇന്ത്യന്‍ ക്രിക്കററ് ആരാധകരുടെ വിജയാരവങ്ങള്‍ക്ക് ഒരാഴ്ചയുടെ ആയുസ്സ് മാത്രം;വിജയത്തിന്റെ കൊടുമുടിയില്‍ നിന്ന് പരാജയത്തിന്റെ പടുകുഴിയില്‍ പതിക്കാന്‍, പുകള്‍പെററ ഇന്ത്യന്‍ ടീമിന് കുറച്ചു ദിവസമേ വേണ്ടിവന്നുള്ളു!!.ബാററിങ്ങും ബൗളിങ്ങും ഒരുപോലെ നിറം മങ്ങിയ മല്‍സരത്തില്‍ 266 റണ്ണിനാണ് ഇന്ത്യ നിലം പൊത്തിയത്.ആദ്യ രണ്ട് ടെസ്ററുകളില്‍ പ്രകടമായിരുന്ന വര്‍ദ്ധിത മനോവീര്യം ,നായകന്‍ ധോണിയിലോ സഹകളിക്കാരിലോ ഒട്ടും തന്നെ കാണാനായില്ല എന്നതാണ് സത്യം.ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്സില്‍ അമ്പയര്‍ വരുത്തിയ പിഴവുകളും ഇന്ത്യന്‍ പരാജയത്തിന്റെ ആക്കം കൂട്ടി എന്ന് പറയാതെ വയ്യ.

Sunday 27 July 2014

SSLC ഉന്നത വിജയികള്‍ക്ക്,
അന്തരിച്ച ശ്രീ കോടോത്ത് നാരായണന്‍ നമ്പ്യാരുടെ പേരില്‍
മക്കള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്‍റിന്റെ വിതരണം ബഹു. കാഞ്ഞങ്ങാട്
എം എല്‍ എ ശ്രീ.ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കുന്നു
.വാര്‍ഡ് മെമ്പര്‍ ശ്രീ ചന്ദ്രശേഖരന്‍ കുളങ്ങര,പി ടി എ പ്രസി.
ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ശ്രീ രാധാകൃഷ്ണന്‍ ടി ഒ
അഡ്വ. ജിതേഷ് ബാബു എന്നിവര്‍ സമീപം.

Saturday 26 July 2014

സ്കൗട്ട് കെഡേറ്റുകള്‍ നടത്തിയ ശുചിത്വ സന്ദേശ റാലി പി.ടി.എ പ്രസിഡണ്ട് 
ശ്രീ.മധുസൂദനന്‍ നമ്പ്യാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.സാന്നിധ്ദ്യം-ശ്രീ.രാധാകൃഷ്ണന്‍.ടി.ഒ(ഹെഡ്മാസ്ററര്‍)
,ശ്രീ.വി ശ്രീനിവാസന്‍(സ്കൗട്ട് മാസ്ററര്‍),ശ്രീമതി ഇന്ദുലേഖ,ശ്രീ.ഇ.കുഞ്ഞമ്പു നായര്‍

Saturday 19 July 2014


ഒരു തണുത്ത പ്രഭാതത്തില്‍ മൈസൂര്‍ നഗരഹൃദയത്തില്‍


പ്രണയപൂര്‍വം പൂമ്പാററ

ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഒരു ഫോറം

ഡാറ്റാ എന്‍ട്രി എളുപ്പമാക്കാന്‍ ഒരു ഫോറം
ഈ ഡാറ്റാ എന്‍ട്രി ഫോറം ഡൗണ്‍ലോഡ് ചെയ്ത് അതില്‍ വിവരങ്ങളെല്ലാം എഴുതി തയ്യാറാക്കി വച്ചാല്‍ വെറും പത്തു മിനിറ്റ് കൊണ്ട് നമുക്ക് ഇ-ഫയലിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാം. ഇതിലെ മിക്കവാറും വിവരങ്ങള്‍ ഡി.ഡി.ഒ ഓരോ എംപ്ലോയിക്കും ഡൗണ്‍ലോഡ് ചെയ്ത് തരുന്ന ഫോറം 16 ല്‍ ഉള്ളവയാണ്. ഫോറം 16 ഡൌണ്‍ലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്റ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഫോറം 16നും ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം സമര്‍പ്പിക്കുന്ന ഓരോ വ്യക്തിയുടേയും ടാക്സ് സ്റ്റേറ്റ്മെന്റും തമ്മില്‍ സാധാരണ നിലയില്‍ വ്യത്യാസം ഉണ്ടാവാറില്ല. അത്തരത്തില്‍ ഉള്ളവര്‍ക്ക് ഫോറം 16 ഇല്ലെങ്കിലും ടാക്സ് സ്റ്റേറ്റ്മെന്റിന്റെ കോപ്പി ഉപയോഗിച്ച് ഇ-ഫയലിങ് നടത്താവുന്നതേയുള്ളു.

Income Tax Return through E-Filing

ഇന്‍കംടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കണം എന്ന് മുമ്പൊരിക്കല്‍ ഒരു അധ്യാപിക മെയില്‍ ചെയ്തതോര്‍ക്കുന്നു. ഓരോന്നിനേപ്പറ്റിയും പല പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇതേപ്പറ്റി ഒരിക്കല്‍ക്കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ ആ സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ ഓരോ വ്യക്തിയും അടക്കേണ്ട ആകെ ഇന്‍കംടാക്സ് എത്രയാണെന്ന്  കണക്കാക്കി 12 കൊണ്ട് ഹരിച്ച് ഏപ്രില്‍ മുതലുള്ള ഓരോ മാസവും ഇന്‍കംടാക്സ് ടി.ഡി.എസ് അടക്കാറുണ്ടല്ലോ. ഇത്തരത്തില്‍ ഓരോ ജീവനക്കാരന്റേയും വരുമാനത്തില്‍ നിന്ന് ടി.ഡി.എസ് പിടിച്ച് ഇന്‍കംടാക്സായി അടക്കേണ്ട ചുമതലയും അതിന്റെ കണക്കുകള്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും Q1, Q2, Q3, Q4 എന്ന പേരില്‍ സ്ഥാപനത്തിന്റെ പേരില്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണ ചുമതല സ്ഥാപനമേലധികാരിക്കാണ്. ഇനി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതിന്റേയും ജൂലൈ മാസത്തോടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണചുമതല അതത് ജീവനക്കാര്‍ക്കാണ്. ഒരു സാമ്പത്തിക വര്‍ഷമെന്നാല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണല്ലോ. ആദായനികുതി അടക്കുന്ന ഫെബ്രുവരി അവസാനമെത്തുമ്പോഴോ, അതുവരെയുള്ള കണക്കുകള്‍ നമ്മുടെ കയ്യിലുണ്ടാകുമെങ്കിലും മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനാല്‍ നമുക്ക് അത് ഊഹിച്ചെഴുതുകയേ നിവര്‍ത്തിയുള്ളു. അപ്രകാരം മാര്‍ച്ച് മാസത്തെ ശമ്പളം ഊഹിച്ചെഴുതി നികുതി കണക്കാക്കി അടച്ച് ഫെബ്രുവരി മാസത്തെ ബില്ലിനോടൊപ്പം സ്റ്റേറ്റ്മെന്റു തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടാകും നമ്മള്‍. പിന്നെന്താണ് ഇ-ഫയലിങ്? ഫെബ്രുവരിയില്‍ ഊഹിച്ചെഴുതിയ മാര്‍ച്ചിലെ വരുമാനത്തേക്കുറിച്ച് ഏപ്രില്‍ മാസം ആകുമ്പോഴേക്കും കൃത്യമായ കണക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോള്‍ ഓരോ വ്യക്തിക്കും 2013-2014 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെക്കുറിച്ചുള്ള അണുവിട തെറ്റാതെ കൃത്യമായ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്. നികുതിദായകരായ വ്യക്തികള്‍ക്ക് 2013-14 സാമ്പത്തികവര്‍ഷത്തെ Income Tax Return സമര്‍പ്പിക്കാനുള്ള സമയപരിധി 2014 ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകള്‍ക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തില്‍ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. Total Assessable Income 5 ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1) ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing നടത്തണം എന്ന് നിര്‍ബന്ധമുണ്ട്. ഇ-ഫയലിങ് നടത്തേണ്ടത് എപ്രകാരമെന്നതിനെക്കുറിച്ച് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം എരമംഗലം കെ.സി.എ.എല്‍.പി സ്ക്കൂളിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാര്‍ തയ്യാറാക്കിയ ലേഖനം ചുവടെ കാണാം.