സ്കൂള്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി
സംസ്ഥാന സര്‍ക്കാരിന്റെയും ഭാരതീയ ചികില്‍സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ബാലമുകുളം-പ്രസാദം സ്കൂള്‍ ആരോഗ്യ പദ്ധതിക്ക് ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി.
വ്യാഴാഴ്ച രാവിലെ സ്കൂളില്‍ നടന്ന ചടങ്ങില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള അദ്ധ്യക്ഷയായിരുന്നു.ഡോ. എം.പി.പൂര്‍ണ്ണിമ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ഹെഡ്മാസ്റ്റര്‍ ടി ഒ രാധാകൃഷ്ണന്‍,പി ടി എ പ്രസിഡണ്ട് മധുസൂദനന്‍ നമ്പ്യാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.ഡോ..ടി.എ.മധുസൂദനന്‍ നമ്പ്യാര്‍ സ്വാഗതവും ഡോ.വോള്‍ഗ.ഇ.കെ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഡോ.ഉഷ.സി രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
മുന്നൂറിലേറെ രക്ഷിതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കുകയുണ്ടായി.ജില്ലയിലെ തെരഞ്ഞെടുത്ത ആറ് സ്കൂളുകളിലാണ് ഈ വര്‍ഷം പരിപാടി നടപ്പാക്കുന്നത്.വിളര്‍ച്ച ബാധിച്ച കുട്ടികളെ കണ്ടെത്തി,അത് പരിഹരിക്കാനുള്ള ഔഷധങ്ങള്‍ നല്‍കുകഎന്ന ഉദ്ദേശ്യത്തോടേയാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.ഇതിനു പറമെ ആരോഗ്യകരമായ ഭക്ഷണം ,ജീവിത ശൈലി എന്നിവ രൂപപ്പെടുത്തുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസുകളും തുടര്‍ന്ന് നല്‍കുന്നതായിരിക്കും.
No comments:
Post a Comment