69
ന്റെ ഒളിമങ്ങാത്ത
തിളക്കം
ഇന്ത്യ തിളങ്ങുകയാണ്.അറുപത്തിയൊമ്പത് വയസ്സിന്റെ ആലസ്യമേതുമില്ലാതെ,പക്വമതിയായ ഒരു രാഷ്ട്രത്തിന്റെ ഒളിമങ്ങാത്ത തിളക്കം.ഭാരതത്തിനൊപ്പം പിറവികൊണ്ട പല രാജ്യങ്ങളും ആഭ്യന്തര കലഹങ്ങള്‍,ഭീകരവാദം,വിഘടനവാദം എന്നിവ കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഒരൊറ്റമനസ്സോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് നമ്മള്‍.വികസന പൂര്‍ത്തീകരണത്തിന്റെ കാര്യത്തില്‍ എന്തൊക്കെ കുറ്റങ്ങളും കുറവുകളും വിമര്‍ശനങ്ങളുമുണ്ടെങ്കിലും ദേശീയഐക്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കാകെ മാതൃകയാകാന്‍ നമുക്ക് കഴിയുന്നുണ്ട്.എല്ലാഭിന്നതകളും മാറ്റിവെച്ച് രാജ്യത്തെമ്പാടും ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഈ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതായി.

സ്വതന്ത്ര
ഭാരതത്തില്‍ കര്‍മ്മരംഗത്തേക്ക്
കടന്നുവന്ന ചെമ്മനാട് ഗവ:ഹയര്‍
സെക്കണ്ടറി സ്കൂളിലും
പ്രൗഢഗംഭീരമായ ചടങ്ങുകളോടെ
സ്വാതന്ത്ര്യദിനം
ആഘോഷിച്ചു.ഹെഡ്മാസ്റ്റര്‍
ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍
ദേശീയപതാക ഉയര്‍ത്തി.പി.ടി.എ
പ്രസിഡണ്ട് ശ്രീ.മധുസൂദനന്‍
നമ്പ്യാര്‍ സ്വാതന്ത്ര്യദിന
സന്ദേശം നല്‍കി.പ്രിന്‍സിപ്പാള്‍
ശ്രീ.ജയരാജ്
കോടോത്ത്,കുമാരി
ശ്രീധന്യ എന്നിവര്‍ സംസാരിച്ചു.എസ്
എസ് എല്‍ സി-ഹയര്‍
സെക്കണ്ടറി പരീക്ഷകളിലെ
ഉന്നത വിജയികള്‍ക്കും മറ്റ്
ക്ലാസുകളിലെ മിടുക്കര്‍ക്കും
ഏര്‍പ്പെടുത്തിയ വിവിധ
എന്‍ഡോവ്മെന്റുകള്‍,സമ്മാനങ്ങള്‍
എന്നിവ ചടങ്ങില്‍ വെച്ച്
വിതരണം ചെയ്യുകയുണ്ടായി.പി.ടി.എയുടെ
വക മധുരപലഹാര വിതരണവും നടന്നു.
No comments:
Post a Comment