ഇന്‍കംടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കണം എന്ന്
മുമ്പൊരിക്കല്‍ ഒരു അധ്യാപിക മെയില്‍ ചെയ്തതോര്‍ക്കുന്നു.
ഓരോന്നിനേപ്പറ്റിയും പല പല പോസ്റ്റുകളിലായി വിശദീകരിച്ചിട്ടുണ്ടെങ്കിലും
ഇതേപ്പറ്റി ഒരിക്കല്‍ക്കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. സാമ്പത്തിക
വര്‍ഷം ആരംഭിക്കുമ്പോള്‍ത്തന്നെ ആ സാമ്പത്തിക വര്‍ഷത്തിനൊടുവില്‍ ഓരോ
വ്യക്തിയും അടക്കേണ്ട ആകെ ഇന്‍കംടാക്സ് എത്രയാണെന്ന് കണക്കാക്കി 12
കൊണ്ട് ഹരിച്ച് ഏപ്രില്‍ മുതലുള്ള ഓരോ മാസവും ഇന്‍കംടാക്സ് ടി.ഡി.എസ്
അടക്കാറുണ്ടല്ലോ. ഇത്തരത്തില്‍ ഓരോ ജീവനക്കാരന്റേയും വരുമാനത്തില്‍ നിന്ന്
ടി.ഡി.എസ് പിടിച്ച് ഇന്‍കംടാക്സായി അടക്കേണ്ട ചുമതലയും അതിന്റെ കണക്കുകള്‍
ഓരോ മൂന്നു മാസം കൂടുമ്പോഴും Q1, Q2, Q3, Q4 എന്ന പേരില്‍ സ്ഥാപനത്തിന്റെ
പേരില്‍ സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണ ചുമതല സ്ഥാപനമേലധികാരിക്കാണ്.
ഇനി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതിന്റേയും ജൂലൈ മാസത്തോടെ റിട്ടേണ്‍
സമര്‍പ്പിക്കേണ്ടതിന്റേയും പൂര്‍ണചുമതല അതത് ജീവനക്കാര്‍ക്കാണ്. ഒരു
സാമ്പത്തിക വര്‍ഷമെന്നാല്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണല്ലോ.
ആദായനികുതി അടക്കുന്ന ഫെബ്രുവരി അവസാനമെത്തുമ്പോഴോ, അതുവരെയുള്ള കണക്കുകള്‍
നമ്മുടെ കയ്യിലുണ്ടാകുമെങ്കിലും മാര്‍ച്ച് മാസത്തെ ശമ്പളം
ലഭിക്കാത്തതിനാല്‍ നമുക്ക് അത് ഊഹിച്ചെഴുതുകയേ നിവര്‍ത്തിയുള്ളു. അപ്രകാരം
മാര്‍ച്ച് മാസത്തെ ശമ്പളം ഊഹിച്ചെഴുതി നികുതി കണക്കാക്കി അടച്ച് ഫെബ്രുവരി
മാസത്തെ ബില്ലിനോടൊപ്പം സ്റ്റേറ്റ്മെന്റു തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടാകും നമ്മള്‍. പിന്നെന്താണ് ഇ-ഫയലിങ്? ഫെബ്രുവരിയില്‍
ഊഹിച്ചെഴുതിയ മാര്‍ച്ചിലെ വരുമാനത്തേക്കുറിച്ച് ഏപ്രില്‍ മാസം
ആകുമ്പോഴേക്കും കൃത്യമായ കണക്ക് കിട്ടിക്കഴിഞ്ഞിട്ടുണ്ടാകും. ഇനിയിപ്പോള്‍
ഓരോ വ്യക്തിക്കും 2013-2014 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തെക്കുറിച്ചുള്ള
അണുവിട തെറ്റാതെ കൃത്യമായ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട ഉത്തരവാദിത്വമുണ്ട്.
നികുതിദായകരായ വ്യക്തികള്‍ക്ക് 2013-14 സാമ്പത്തികവര്‍ഷത്തെ Income Tax
Return സമര്‍പ്പിക്കാനുള്ള സമയപരിധി 2014 ഏപ്രില്‍ 1 മുതല്‍ ജൂലൈ 31
വരെയാണ്. Chapter VI A കിഴിവുകള്‍ക്ക് മുമ്പുള്ള വരുമാനം 2 ലക്ഷത്തില്‍
കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമര്‍പ്പിക്കണം. Total Assessable Income 5
ലക്ഷത്തില്‍ കുറവുള്ളവര്‍ക്ക് റിട്ടേണ്‍ സഹജ് (ITR 1) ഫോറത്തില്‍
തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുകയോ e filing
നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing നടത്തണം എന്ന്
നിര്‍ബന്ധമുണ്ട്. ഇ-ഫയലിങ് നടത്തേണ്ടത് എപ്രകാരമെന്നതിനെക്കുറിച്ച്
സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം എരമംഗലം കെ.സി.എ.എല്‍.പി സ്ക്കൂളിലെ
ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാര്‍ തയ്യാറാക്കിയ ലേഖനം ചുവടെ
കാണാം.
No comments:
Post a Comment