ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Monday 18 August 2014

വിവിധ കൃഷിരീതികളുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയങ്ങള്‍ക്ക്
 ശ്രീ കാട്ടാമ്പള്ളി നാരായണന്‍ മറുപടി നല്‍കുന്നു.

കര്‍ഷകദിനം വിവിധ പരിപാടികളോടെ

          കാര്‍ഷിക സംസ്കൃതി ഉണര്‍ത്തുന്ന വിധങ്ങളായ പരിപാടികളോടെ സ്കൂളില്‍ കര്‍ഷകദിനം ആഘോഷിച്ചു.മികച്ച കര്‍ഷകരെ ആദരിക്കല്‍,പഴയകാല കാഷിക ഉപകരണങ്ങളുടെ സി.ഡി പ്രദര്‍ശനം,വിപുലമായ കാര്‍ഷിക പ്രദര്‍ശനം എന്നിവയായിരുന്നു മുഖ്യപരിപാടികള്‍.ECO,SEED,HEALTH ക്ലബ്ബുകള്‍ നേതൃത്വം നല്‍കി.
            കാര്‍ഷിക രംഗത്ത് മാതൃകാ പ്രവര്‍ത്തനം നടത്തിവരുന്ന സദാശിവന്‍ പെരിയ,മഠത്തില്‍ രവീന്ദ്രന്‍,കാട്ടാമ്പള്ളി നാരായണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.പഞ്ചായത്ത് അംഗം ചന്ദ്രശേഖരന്‍ കുളങ്ങര,പി.ടി.എ പ്രസിഡണ്ട് മധുസൂദനന്‍ നമ്പ്യാര്‍,ഹെഡ്മാസ്ററര്‍ ടി ഒ രാധാകൃഷ്ണന്‍ എന്നിവരാണ് പൊന്നാടയണിയിച്ച് ഇവരെ  ആദരിച്ചത്. തുടര്‍ന്ന്  നടന്ന പഴയകാല കാര്‍ഷിക ഉപകരണങ്ങളുടെ C.D പ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായി.
            മീററിങ്ങ് ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനം എന്തുകൊണ്ടും മികച്ചതായിരുന്നു.പഴയകാല കാര്‍ഷിക ഉപകരണങ്ങള്‍,നവധാന്യം,ജൈവ വളക്കൂട്ടുകള്‍,ജൈവ കീട നിയന്ത്രണ രീതികള്‍  ,ജൈവ കീട നാശിനികള്‍,ജീവാണു വളങ്ങള്‍,പച്ചക്കറിയിലെ കീടനിയന്ത്രണത്തിനുള്ള കെണികള്‍(ഫെറമോണ്‍ കെണി,മഞ്ഞക്കെണി തുടങ്ങിയവ) ,ഗുണമേന്മയുള്ള വിവിധ തരം വിത്തുകള്‍,ഔഷധച്ചെടികള്‍ എന്നിവയെല്ലാം അടുക്കും ചിട്ടയോടും കൂടി കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന വ്യത്യസ്തങ്ങളായ ഇലക്കറികള്‍ പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് രുചിച്ചുനോക്കാന്‍ നല്‍കുകയുമുണ്ടായി .
              വി ശ്രീനിവാസന്‍,ബി.സുജാത എന്നീ അധ്യാപകരാണ് പരിപാടി സംഘടിപ്പിക്കുന്നതിന് കുട്ടികളെ സജ്ജരാക്കിയത്.
          

No comments:

Post a Comment